കേന്ദ്ര സഹകരണ മന്ത്രാലയത്തിനു കീഴിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേറ്റീവ് ട്രെയിനിങ് (NCCT), ന്യൂ ഡൽഹിയുടെ തിരുവനന്തപുരം പൂജപ്പുരയിലും കണ്ണൂർ പറശ്ശിനിക്കടവിലും പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മന്റ് (ICM), 2024 ആഗസ്റ്റിൽ ആരംഭിക്കുന്ന ഹയർ ഡിപ്ലോമ ഇൻ കോ- ഓപ്പറേറ്റീവ് മാനേജ്‌മന്റ് (H D C M ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സഹകരണ വകുപ്പിലും കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളിലും ഉദ്യോഗം ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് H D C M. അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് തിരുവനന്തപുരം (9946793893/9495953602), കണ്ണൂർ (9048582462,/8089564997) എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റ്: www.icmtvm.org (തിരുവനന്തപുരം) www.icmkannur.org (കണ്ണൂർ)