കഥപറയുന്ന മുത്തശ്ശീ മുത്തശ്ശന്‍മാരെ തേടി ഒരു യാത്ര

At Malayalam
1 Min Read

എല്ലാം അവസാനിച്ചു എന്ന് ചിന്തിച്ച് നിരാശപ്പെട്ടിരിക്കേണ്ട സമയമല്ല വാര്‍ദ്ധക്യം. വാര്‍ദ്ധക്യത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വാര്‍ദ്ധക്യത്തില്‍ എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്തുതീര്‍ത്തു എന്ന് ചിന്തിക്കുന്നവര്‍ക്കും ഇനിയുമേറെ ചെയ്യാനുണ്ട് എന്ന് പ്രതീക്ഷിക്കുന്നവര്‍ക്കും പിന്‍തുണയുമായി എത്തുകയാണ് കൊച്ചിയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. കഥപറയുന്ന മുത്തശ്ശീ മുത്തശ്ശന്‍മാരെ തേടി ഒരു യാത്ര, ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന മുത്തശ്ശിക്കഥകള്‍ പറഞ്ഞ് അവരെ രസിപ്പിക്കുവാൻ ഒരവസരം. മുത്തശ്ശിമാരും മുത്തശ്ശന്‍മാരും അവരുടെ വീട്ടകങ്ങളിലിരുന്നു പറയുന്ന രസകരമായ കഥകള്‍ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയി വാട്ട്സ് ആപ്പ് ചെയ്യുക. മികച്ച രീതിയില്‍ കഥപറയുന്നവരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കാത്ത അവസരങ്ങളുമാണ്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോണ്‍ബില്‍ കണക്ട് എന്ന സ്ഥാപനമാണ് ഈ ആശയത്തിന് പിന്നില്‍. വീഡിയോകൾ അയക്കേണ്ട വാട്ട്സ് ആപ്പ് നമ്പര്‍ – 8848169024

Share This Article
Leave a comment