ഡെൽഹിയിലെ ആശുപത്രിയിൽ തീപിടിച്ചതിനെ തുടർന്ന് ആറ് നവജാത ശിശുക്കൾ വെന്തുമരിച്ചു. ഏഴു കുട്ടികൾക്ക് പൊള്ളലേറ്റതിൽ ഒരു കുട്ടിയുടെ നില ഗുരു തരമാണന്നറിയുന്നു. 15 ഓളം കുട്ടികളെ രക്ഷപ്പെടുത്തി. 12 അഗ്നി ശമന യൂണിറ്റുകളെത്തി തീ കെടുത്തി. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്.
ഇന്നലെ രാത്രിയാണ് തീ പിടുത്തമുണ്ടായത്. പെട്ടന്ന് തീ ആളിപടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. തീ പിടിച്ചതിനു പിന്നാലെ തന്നെ കുട്ടികളെ മാറ്റാൻ തുടങ്ങിയിരുന്നു. പുക ശ്വസിച്ചും മറ്റുമാണ് കുട്ടികൾ മരിക്കാനിടയായതെന്നാണ് അധികൃതർ പറയുന്നത്. തീ പിടുത്തത്തിൻ്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.