റിമാൽ ചുഴലിക്കാറ്റ് അതിശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഇന്നു രാത്രി തന്നെ ബംഗ്ലാദേശ് – ബംഗാൾ തീരത്തുള്ള സാഗർ ദ്വീപിനു സമീപത്തെ കരയിലെത്തും. ഇതിൻ്റെ ഫലമായി വടക്കൻ ഒഡിഷയിലേയും പശ്ചിമ ബംഗാളിൻ്റേയും തീര പ്രദേശങ്ങളിൽ ശക്തമായ മഴക്കു സാധ്യതയും പ്രവചിക്കുന്നു.
മൺസൂൺ തുടങ്ങുന്നതിനു മുമ്പുള്ള ബംഗാൾ ഉൾക്കടലിലെ ആദ്യത്തെ ചുഴലിക്കാറ്റാണിത്. ഇത് 110 മുതൽ 120 വരെ കിലോമീറ്റർ വരെ വേഗത്തിൽ വീശുമെന്നാണ് അറിയിപ്പിൽ പറയുന്നത്. ഇതിൻ്റെ ഭാഗമായി ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ മുന്നറിയിപ്പുമുണ്ട്. വ്യാപക മഴ ഇതിൻ്റെ ഫലമായി ഉണ്ടാകും. ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു