ലൈഫ് സപ്പോർട്ട് ആംബുലൻസില്ല, മഴക്കെടുതിയിൽ പരിക്കേറ്റ യുവാവ് മരിച്ചു

At Malayalam
1 Min Read

കനത്ത മഴയെ തുടർന്ന് ഓട്ടോയിൽ കൂറ്റൻ മരം വീണു പരിക്കേറ്റ യുവാവ് മരിച്ചു. അട്ടപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്. മരം ഓട്ടോയിൽ വീണ് പരിക്കേറ്റ ഫൈസലിനെ അട്ടപ്പാടിയിലെ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുണ്ടായിരുന്നിട്ടും അട്ടപ്പാടി ആശുപത്രിയിൽ നിന്നും കൊണ്ടു പോകാൻ വൈകിയതാണ് മരണ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏകദേശം മൂന്നുമണിക്കൂർ ചികിത്സ നൽകിയിരുന്നില്ലെന്നും ഒറ്റപ്പാലത്തു നിന്ന് ആംബുലൻസ് എത്തുന്നതുവരെ സമയം വൈകിയതുമാണ് മരണ കാരണമെന്നുമാണ് ബന്ധുക്കൾ പറയുന്നത്.

നിലവിൽ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ അധ്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസില്ല. പെരിന്തൽ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിലാണ് ഫൈസലിന് ജീവൻ നഷ്ടമായത്. കോട്ടത്തറയിൽ പ്രവർത്തിയ്ക്കുന്ന അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ലൈഫ് സപ്പോർട്ട് സംവിധാനമുള്ള ആംബുലൻസ് അത്യാവശ്യമാണെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ കനിയുന്ന മട്ടില്ല.

Share This Article
Leave a comment