വിവിധ ക്ഷേമ പെൻഷനുകൾ ഈ മാസം 29 ന് ( ബുധൻ ) വിതരണം ചെയ്യും. കുടിശിക നൽകാൻ ധനകാര്യ വകുപ്പ് 900 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ അഞ്ചു മാസത്തെ കുടിശികയുണ്ടെങ്കിലും ഇപ്പോൾ ഒരു മാസത്തെ കുടിശിക തീർക്കാനുള്ള പണമേ അനുവദിച്ചിട്ടുള്ളു.
ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടും, സഹകരണ സംഘങ്ങളിലൂടെ വീട്ടിലും എത്തിയ്ക്കുന്ന രീതിയിലാണ് ഇപ്പോഴും ക്രമീകരിച്ചിട്ടുള്ളത്. ആകെ 62 ലക്ഷം പെൻഷൻകാർക്കാണ് തുക ലഭിക്കുന്നത്. മസ്റ്ററിംഗ് നടത്തിയിട്ടാല്ലത്തവർക്ക് പെൻഷൻ ലഭിയ്ക്കില്ല.
വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതിനാലാണ് ക്ഷേമ പെൻഷൻ കുടിശികയാകുന്നതെന്ന് സർക്കാർ പറയുന്നു. നേരത്തേ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രണ്ടു മാസത്തെ കുടിശിക തീർത്തു കൊടുത്തിരുന്നു