നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തിൽ മഹാരാഷ്ട്രാ സ്വദേശിയായ യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പൂനേയ്ക്കു പോകാനെത്തിയ യാത്രക്കാരൻ്റെ ബാഗേജിൽ നിന്ന് വെടിയുണ്ട കണ്ടെത്തുകയായിരുന്നു.
മഹാരാഷ്ട്ര സ്വദേശിയായ യാഷരൻ സിംഗാണ് പിടിയിലായത്. ഇയാളുടെ ബാഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് അതിൽ വെടിയുണ്ടയുള്ളതായി കണ്ടെത്തിയത്. ചോദ്യം ചെയ്തിട്ട് ഇയാൾ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. വിശദമായി ചോദ്യം ചെയ്യുന്നതിന് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു.