മഴയെ തുടർന്ന് കേരളത്തിൽ 12 പേർ മരിച്ചതായി സർക്കാർ. ഇതിൽ രണ്ടു പേർ ഇന്നാണ് മരിച്ചത്. കാസർഗോഡ് സ്വദേശിയായ 77കാരൻഇടിമിന്നലേറ്റും പുതു വൈപ്പിൽ മത്സ്യത്തൊഴിലാളിയായ 50 കാരൻ വെള്ളക്കെട്ടിൽ വീണുമാണ് മരിച്ചത്.
തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിൽ രണ്ടു വീതവും കോട്ടയം, പാലക്കാട് എന്നിവിടങ്ങളിൽ മൂന്നു വീതവും, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയത്ത് ചെക്ക് ഡാം തുറക്കുന്നതിനിടെ കൈകൾ പലകയിൽ കുടുങ്ങിയതിനെ തുടർന്ന് 54 കാരൻ മരിച്ചു. മലപ്പുറത്ത് 72 കാരൻ തോട്ടിൽ വീണും 84 വയസുകാരി കനാലിൽ വീണ് കോഴിക്കോടും മരിച്ചു പോയിരുന്നു