ഗൂഗിൾ മാപിൽ ലൊക്കേഷൻ നോക്കി ആലപ്പുഴയ്ക്ക് പോയ കാർ കോട്ടയത്ത് തോട്ടിൽ വീണു. മൂന്നാറിൽ നിന്ന് ആലപ്പുഴയ്ക്കു പോയ വിനോദ സഞ്ചാരികളുടെ കാറാണ് കോട്ടയം കുറുപ്പുന്തറയിലെ തോട്ടിൽ വീണത്. ഹൈദരാബാദ് സ്വദേശികളാണ് കാറിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ.
ഇന്നു പുലർച്ചെ വന്ന ഇവർക്ക് സ്ഥലങ്ങൾ ഒന്നും തന്നെ പരിചയമുണ്ടായിരുന്നില്ല. ഗൂഗിളിൽ നോക്കി വന്നപ്പോൾ ഇടതോട്ടു തിരിയണം എന്നാണ് കണ്ടത്. അങ്ങനെ തിരിഞ്ഞപ്പോഴാണ് അപകടമുണ്ടായതെന്ന് വിനോദ സഞ്ചാരികളിൽ ഒരാൾ പറഞ്ഞു. യാത്രക്കാർക്കാർക്കും വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാർ കുഴിയിൽ വീണ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. തുടർന്നു പൊലിസും അഗ്നിരക്ഷാസേനയുമെത്തി യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി.
