സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴിലുള്ള തൃശൂർ ജില്ലയിലെ പാവറട്ടി വുമണ്‍സ് വെല്‍ഫയര്‍ സൊസൈറ്റി സ്‌കോളര്‍ഷിപ്പോടുകൂടിയുള്ള കേന്ദ്ര ഗവ. അംഗീകൃത ഫാഷന്‍ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബി എസ് എസ്, ഡബ്ല്യു എസ് സി (വേര്‍ഡ് സ്‌കില്‍ കൗണ്‍സില്‍) സര്‍ട്ടിഫിക്കേറ്റോടുകൂടിയ വിവിധ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495229303, 9495785303.