തൃശൂർ നഗരത്തിൽ രാവിലെ പെയ്ത അതി ശക്തമായ മഴയിൽ കോളജ് റോഡിൽ നിന്ന വൻമരം ഒടിഞ്ഞു വീണ് നിരവധി ഓട്ടോ റിക്ഷകളും മറ്റും തകർന്നു. നിറയെ യാത്രക്കാരുമായി പോയ ബസ് തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. നഗരത്തിലെ വൈദ്യുതി വിതരണവും അവതാളത്തിലായി. വലിയ ഒച്ചയോടെ മരം ഒടിഞ്ഞു വീണപ്പോൾ പരിസരത്തുണ്ടായിരുന്നവരൊക്കെ ഓടി മാറുകയായിരുന്നു.
കൂറ്റൻ മരം വീണതിനെ തുടർന്ന് കോളജ് റോഡുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. അഗ്നിരക്ഷാ സേന, പൊലിസ് , റവന്യൂ വിഭാഗം എന്നിവർ ചേർന്ന് മരം മുറിച്ചു മാറ്റുന്നതിനു വേണ്ടുന്ന ക്രമീകരണങ്ങൾ നടത്തി. മരത്തിൻ്റെ ശേഷിക്കുന്ന ഭാഗങ്ങൾ കൂടി ഉടൻ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു
