ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേയ്ക്ക് ആരെയും ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബി സി സി ഐ സെക്രട്ടറി ജെയ്ഷാ. മറ്റു രാജ്യങ്ങളിലെ മുൻ ക്രിക്കറ്റു താരങ്ങളിലാരെയും ബി സി സി ഐയിൽ നിന്ന് താനോ മറ്റാരെങ്കിലുമോ ഇക്കാര്യത്തിനായി സമീപിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ദ്രാവിഡിനു ശേഷം ആര് എന്നതിന് ബി സി സി ഐ യ്ക്ക് വ്യക്തമായ കാഴ്ച്ചപ്പാടുണ്ട്. അത് കൃത്യസമയത്ത് നടക്കുമെന്നും ജയ്ഷാ.
ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് സമഗ്രമായ അറിവുള്ള ആളായിരിക്കണം പരിശീലകനാകാൻ എന്നതാണ് ആദ്യ വ്യവസ്ഥ. നമ്മുടെ ആഭ്യന്തര ക്രിക്കറ്റിനെ സംബന്ധിച്ചും മികച്ച ധാരണ അദ്ദേഹത്തിനുണ്ടാകണം. ഒപ്പം അഭിമുഖത്തിൽ ലഭിയ്ക്കുന്ന റാങ്കും പ്രധാനമാണ്. ടീമിൻ്റെ ആകെയുള്ള നിലവാരം ഉയർത്തുന്ന തരത്തിലാവണം പുതിയ പരിശീലകൻ്റെ പ്രവർത്തനമെന്നും ജെയ്ഷാ പറയുന്നു.
റിക്കി പോണ്ടിംഗ്, സ്റ്റീഫൻ ഫ്ലെമിംഗ്, ജസ്റ്റിൻ ലാംഗർ തുടങ്ങിയവരുടെ പേരുകൾ നേരത്തേ ഇന്ത്യൻ ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. ഇവരുമായി ആദ്യഘട്ട ചർച്ചകൾ നടന്നതായും ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. എന്നാൽ ഇതൊക്കെ മാധ്യമസൃഷ്ടി എന്നാണ് ജെയ് ഷാ ഇപ്പോൾ പറയുന്നത്. ഗൗതം ഗംഭീറിനു വേണ്ടിയാണ് ജെയ് ഷാ പുതിയ നിബന്ധനകൾ വയ്ക്കുന്നത് എന്നാണ് ക്രിക്കറ്റു ലോകത്തെ ചർച്ച