പെരുമാറ്റ ചട്ടം കഴിയട്ടെ, ഐ റ്റി പാർക്കിലും മദ്യം തരും

At Malayalam
1 Min Read

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ചാലുടൻ ഐ റ്റി പാർക്കുകളിൽ മദ്യ വിതരണം തുടങ്ങും. ഇതു സംബന്ധിച്ച നിയമസഭാ സമിതിയുടെ അംഗീകാരം വിതരണത്തിനു ലഭിച്ചിട്ടുണ്ട്. ഇതിനായി നിയമ- എക്സൈസ് വകുപ്പുകൾ സംയുക്ത ചർച്ച നടത്തി പുതിയ ചട്ടങ്ങൾ രൂപീകരിക്കാനാണ് തീരുമാനം. എഫ് എൽ ഫോർ സി എന്ന പുതിയ ലൈസൻസ് നൽകിയാവും ഐ റ്റി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുക. ഈ ലൈസൻസിന് 20 ലക്ഷമാണ് ഫീസ് ഈടാക്കുക.

ഐ റ്റി പാർക്കുകളിൽ പുതുതായി പ്രവർത്തനം തുടങ്ങുന്ന മദ്യ വിതരണ ശാലകൾ രാവിലെ 11 മുതൽ രാത്രി 11 വരെയാവും പ്രവർത്തിക്കുക. പാർക്കിന് നേരിട്ടോ അല്ലെങ്കിൽ പ്രമോട്ടർ പറയുന്ന കമ്പനിക്കോ വിതരണത്തിൻ്റെ നടത്തിപ്പ് അവകാശം നൽകും.

പ്രതിപക്ഷം സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. നിലവിലെ ബാർ ലൈസൻസികളിലേക്കു തന്നെ ഇതിൻ്റെ നടത്തിപ്പും പോകാൻ സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷ വിമർശനം. മാത്രമല്ല, നല്ല മിടുക്കുള്ള ഐ റ്റി പ്രൊഫഷണലുകൾക്കിടയിൽ ഉപഭോഗം വർധിക്കുമെന്നും അവരുടെ സർഗശേഷിയെ അത് ബാധിക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment