യുവാക്കളേ യുവതികളേ അയാളെ നമ്പരുതേ എന്ന് വിനായകൻ

At Malayalam
1 Min Read

യുവാക്കളേ യുവതികളെ , ഒരു ക്യാമറയും തൂക്കി ലോകത്തുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറുന്ന ഇയാളെ നമ്പരുതേ, ലോകം മൊത്തം അറിയാം എന്ന ഭാവത്തിൽ ചാനൽ ക്യാമറകൾക്കു മുന്നിലിരിന്ന് ഇന്ത്യയെ കുറ്റം പറയുന്ന ഇയാളെ വിശ്വസിക്കരുത് – രാജ്യത്തെ പ്രമുഖ സഞ്ചാരിയും അവതാരകനുമായ സന്തോഷ് ജോർജ് കുളങ്ങരയെപ്പറ്റി നടൻ വിനായകൻ തൻ്റെ സോഷ്യൽ മീഡിയയിൽ കുറിച്ചതാണിത്. സോഷ്യൽ മീഡിയയിലെ ചർച്ചകൾ മുഴുവൻ ഇപ്പോൾ ഇതു സംബന്ധിച്ചാണ്.

എന്താണ് സന്തോഷിനെതിരെ പറയാൻ വിനായകനെ പ്രേരിപ്പിച്ചതെന്നാണ് മറു ചോദ്യം. ലോകം മുഴുവൻ കണ്ടു എന്നു മേനി നടിക്കുന്ന ഇയാൾ സ്വന്തം ബിസിനസ് സാമ്രാജ്യം വലുതാക്കാനാണ് ശ്രമിക്കുന്നതെന്നും പോസ്റ്റിൽ വിനായകൻ പറയുന്നു. ക്യാമറക്ക് മുന്നിലിരുന്ന് ഇന്ത്യയെ കുറ്റം പറഞ്ഞാണ് അയാൾ കുടുംബം പോറ്റുന്നത്. അതുകൊണ്ട് യുവാക്കളേ യുവതികളേ നിങ്ങൾ അയാളെ നമ്പരുത്, നിങ്ങൾ നിങ്ങളുടെ സന്തോഷങ്ങളിലേക്ക് പറന്നു പോവുക.

വിനായകൻ ഇടയ്ക്കിടക്ക് ഇത്തരം വിവാദപരമായ പ്രസ്താവനകൾ നടത്താറുണ്ട്. അവാർഡ് കിട്ടിയപ്പോൾ, തന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരോട്, ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന്, ഒരു പ്രമുഖ സംവിധായകനുമായി ബന്ധപ്പെട്ട്, എഴുത്തുകാരൻ ആർ ഉണ്ണിയുമായി, ഇപ്പോൾ സന്തോഷ് ജോർജ് കുളങ്ങരയുമായി. വരും ദിവസങ്ങളിൽ ഈ വിഷയവും ആളിക്കത്താനാണ് സാധ്യത.

- Advertisement -
Share This Article
Leave a comment