പുക പാൻ ചവച്ച പെൺകുട്ടിയ്ക്ക് അടിയന്തര ശസ്ത്രക്രിയ

At Malayalam
1 Min Read

നാവിലിട്ടാൽ പുകകൊണ്ട് വായ നിറയുന്ന പാൻ കഴിച്ച 12 കാരിയായ പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. പാൻ കഴിച്ചതിനെ തുടർന്ന് കുട്ടിയുടെ ആമാശയത്തിൽ ദ്വാരം വീണതായി കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

ബംഗളൂരു സ്വദേശിയായ പെൺകുട്ടി ലിക്വിഡ് നൈട്രജൻ അടങ്ങിയ പാൻ കഴിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം.കഠിനമായ വയറു വേദന മൂലം ആശുപത്രിയിൽ എത്തിയ കുട്ടിയുടെ പരിശോധനാ ഫലത്തിൽ ആമാശായത്തിൽ ഒരു ദ്വാരം രൂപപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

തുടർന്ന് കുട്ടിയുടെ ആമാശയത്തിൻ്റെ ഒരു ചെറിയ ഭാഗം നീക്കം ചെയ്യേണ്ടിയും വന്നു. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഏതോ ബന്ധുവിൻ്റെ വിവാഹസൽക്കാരത്തിനിടയിലാണ് കുട്ടി പാൻ ചവച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു.

TAGGED:
Share This Article
Leave a comment