വിഷക്കൂൺ കഴിച്ച് ഭക്ഷ്യവിഷബാധ

At Malayalam
1 Min Read

വിഷക്കൂൺ കഴിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം.

വരിക്കോളി സ്വദേശികളായ പൊക്കൻ (88), സുനിൽ (48), ഭാര്യ റീജ (40), മകൻ ഭഗത് സൂര്യ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വീടിനു സമീപത്തു നിന്നും ലഭിച്ച കൂൺ കഴിച്ച ഇവർക്ക് ശാരീരിക അസ്വസ്ഥതകളും ഛർദിയും വയറിളക്കവും അനുഭവപെടുകയായിരുന്നു. ഇതേത്തുടർന്ന് നാലുപേരും കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

- Advertisement -

കൂൺ ഭക്ഷ്യയോഗ്യം ആണെങ്കിലും പുതുമഴയിൽ മുളച്ചു പൊന്തുന്നവയിൽ വിഷക്കൂണുകളും ഉൾപ്പെടുന്നു. ചുവന്ന നിറവും ആകൃതിയിലെ വ്യത്യാസവും മനസിലാക്കിയാണ് സാധാരണ ഇവ തിരിച്ചറിയുക. എന്നാൽ ഇത് ശ്രദ്ധിക്കാതെ വരുമ്പോൾ അപകട സാധ്യതയുണ്ട്.

Share This Article
Leave a comment