കേരള ലളിതകലാ അക്കാദമി കോട്ടയം വൈക്കത്ത് സ്ഥാപിച്ച ബിനാലെ ശില്പം ചരിഞ്ഞു വീണു. വൈക്കം മുൻസിപ്പൽ പാർക്കിന് സമീപം കായലിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ മണിയാണ് ചരിഞ്ഞു വീണത്. അധികൃതരുടെ അനാസ്ഥമൂലമാണ് ഇത് സംഭവിച്ചതെന്നാണ് ആരോപണം.
കൊച്ചി ബിനാലെയുടെ ഭാഗമായി പ്രശസ്ത ശില്പി ജിജി സ്കറിയയാണ് കൂറ്റൻ മണി നിർമിച്ചത്. ശില്പം സ്ഥാപിച്ച ഇരുമ്പ് തൂണുകൾ കാലപ്പഴക്കം കൊണ്ട് തുരുമ്പ് വന്നു. പിന്നാലെ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിൽ ശില്പം ചരിയുകയായിരുന്നു.