സെമിത്തേരിയുടെ ചുറ്റുമതിൽ വീണ് മൃതദേഹമടക്കം ശവപ്പെട്ടി പുറത്തായി

At Malayalam
0 Min Read

പത്തനംതിട്ടയിൽ കനത്ത മഴയെത്തുടർന്ന് പുറമറ്റം കവുങ്ങും പ്രയാർ മാർത്തോമ്മ പള്ളിയുടെ സെമിത്തേരി ക്കു ചുറ്റുമുള്ള മതിൽ തകർന്നു വീണു. മതിലു വീണ് ശവക്കല്ലറ പൊളിഞ്ഞ് അവിടെ അടക്കം ചെയ്തിരുന്ന മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. ശവപ്പെട്ടി മറ്റൊരിടത്തേക്കു മാറ്റിയതായാണ് വിവരം.

എന്നാൽ, ചുറ്റുമതിൽ പൊളിഞ്ഞ് കല്ലറക്ക് കേടുപാടു പറ്റിയെന്നും ശവപ്പെട്ടി പുറത്തൊന്നും വന്നിട്ടില്ലന്നും പള്ളി അധികാരികൾ പറയുന്നു. ശവപ്പെട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലടക്കം ഇതിനോടകം വന്നിട്ടുണ്ട്

Share This Article
Leave a comment