കൊച്ചിയിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസിൽ തീ , ഉടൻ നിലത്തിറക്കി

At Malayalam
1 Min Read

കൊച്ചിയിലേക്ക് ബംഗളുരുവിൽ നിന്നു പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ എഞ്ചിനു തീ പിടിച്ചു. ഉടൻ തന്നെ വിമാനം നിലത്തിറക്കിയതിനെ തുടർന്ന് വൻ അപകടം ഒഴിവായി. ഐ എക്സ് 1132 പൂനെ- ബംഗളുരു – കൊച്ചി വിമാനത്തിനാണ് തീ പിടിച്ചത്. യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കുന്നതിനായി എമർജൻസി വാതിൽ തുറന്നപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുറച്ചു പേർക്ക് പരിക്കു പറ്റി. ഫയർഫോഴ്സ് എത്തി ഉടൻ തന്നെ തീ കെടുത്തുകയും ചെയ്തു.

രാത്രി 7.40 ന് പൂനെയിൽ നിന്ന് തുടങ്ങേണ്ടുന്ന സർവീസ് അരമണിക്കൂറിലേറെ വൈകിയാണ് തുടങ്ങിയതെന്ന് യാത്രക്കാർ പറഞ്ഞു. 180 യാത്രക്കാർ, ആറു വിമാന ജീവനക്കാർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. പറന്നുയർന്ന് അഞ്ചു മിനിറ്റിനുള്ളിൽ എഞ്ചിനിൽ തീ കണ്ടു. തുടർന്ന് പൈലറ്റ് വിമാനം സുരക്ഷിതമായി റൺവേയിൽ എത്തിക്കുകയായിരുന്നു.

Share This Article
Leave a comment