ഗുരുവായൂരിൽ വരുമാനത്തിൽ സർവകാല റെക്കോർഡ്

At Malayalam
1 Min Read

ഗുരുവായൂർ ക്ഷേത്രത്തിൽ ദിവസ വരുമാനത്തിൽ ഇന്ന് പുതിയ റെക്കോർഡ്. 83ലക്ഷം രൂപയിലധികമാണ് വഴിപാട് ഇനത്തിലുള്ള ഒറ്റ ദിവസത്തെ വരുമാനം. മുമ്പ് 78 ലക്ഷം രൂപയോളം വരുമാനം ഉണ്ടാക്കിയിരുന്നെങ്കിലും 80 ലക്ഷം ലഭിക്കുന്നത് ആദ്യമായിട്ടാണ്. വഴിപാടിനത്തിൽ 83, 190,02 രൂപയാണ് ഭക്തർ അടച്ചത്. നെയ് വിളക്കിന് 28,358,00, തുലാഭാരം 20, 397,80 രൂപ.

പതിവിലധികം തിരക്കാണ് ഇപ്പോൾ ക്ഷേത്രത്തിൽ ഉണ്ടാകുന്നത്. മണിക്കൂറുകളാണ് ഭക്തർ ദർശനത്തിനായി കാത്തു നിൽക്കേണ്ടിയും വരുന്നു. ശയന പ്രദക്ഷിണത്തിനും ചുറ്റമ്പല ദർശനത്തിനുമൊക്കെ നിയന്ത്രണം ഏർപ്പെടുത്തും. തിരക്കു വർധിച്ച സാഹചര്യത്തിൽ പ്രത്യേക ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചക്ക് രണ്ടു വരെ പ്രത്യേക ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment