പരിശീലന പരിപാടിക്കു പോകാൻ ഇറങ്ങവേ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു. കൊടുവള്ളി ജിഎൽപി സ്കൂളിലെ അധ്യാപികയായ ഇ.കെ.ഷബീലയാണ് (33) മരിച്ചത്.
അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പേഴ്സണായിരുന്നു ഷബീല. കുഴഞ്ഞു വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
