കെജരിവാളിൻ്റെ പി എ യ്ക്കെതിരെ കേസ്

At Malayalam
1 Min Read

അരവിന്ദ് കെജരിവാളിൻ്റെ വീട്ടിൽ വച്ച് അദ്ദേഹത്തിൻ്റെ പെഴ്സണൽ അസിസ്റ്റൻ്റ് മർദിച്ചു എന്നു കാണിച്ച് ആം ആദ്മി പാർട്ടിയുടെ പാർലമെൻ്റംഗം സ്വാതി മാലിവാൾ പൊലിസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കെജരിവാളിൻ്റെ പി എ ബൈഭവ് കുമാറിനെതിരെ കേസെടുത്തു. തന്നെ ബൈഭവ് മർദിയ്ക്കുമ്പോൾ മുഖ്യമന്ത്രി വീട്ടിൽ ഉണ്ടായിരുന്നതായി സ്വാതി പരാതിയിൽ പറയുന്നുണ്ട്.

ബൈഭവ് കുമാർ ഇന്ന് (വെള്ളി) രാവിലെ ഹാജരാകണമെന്ന് വനിതാ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. വിഷയത്തിൽ സ്വമേധയാ വനിതാ കമ്മിഷൻ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഡെൽഹി പൊലീസ് സ്വാതിയുടെ വീട്ടിലെത്തി അവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വാതിയെ കെജരിവാളിൻ്റെ വീട്ടിൽ വച്ച് പി എ ബൈഭവ് കുമാർ മർദിച്ചു എന്ന പരാതി ഉണ്ടാകുന്നത്. ഡെൽഹി വനിതാ കമ്മിഷൻ്റെ മുൻ അധ്യക്ഷ കൂടിയാണ് ഇപ്പോൾ പാർലമെൻ്റംഗമായ സ്വാതി മാലിവാൾ.

- Advertisement -
Share This Article
Leave a comment