കോട്ടയത്ത് കിഴക്കൻ മേഖലകളിൽ കനത്ത മഴ, മീനച്ചിലാറിൽ ജലനിരപ്പുയരുന്നു

At Malayalam
0 Min Read

മീനച്ചിലാറിൻ്റെ വിവിധ കൈവഴികളിലെ ജലനിരപ്പ് വർധിക്കുന്നു. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളായ മൂന്നിലവ്, തീക്കോയി പഞ്ചായത്തുകളിൽ ശക്തമായ മഴ പെയ്യുന്നതാണ് കാരണം. ഇതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലുമൊക്കെ വെള്ളം നിറഞ്ഞിട്ടുമുണ്ട്.

കിടങ്ങൂർ, പാലാ മേഖലകളിലും കനത്ത മഴ തുടരുകയാണ്. കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പു പ്രകാരം ഇന്നു മുതൽ സംസ്ഥാനത്ത് തീവ്ര മഴയുണ്ടാകും. ആലപ്പുഴ, തൃശൂർ ഒഴികെയുള്ള ജില്ലകളിൽ മഞ്ഞ ജാഗ്രതയും വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് ജാഗ്രതയുമാണ്. മലയോര മേഖലകളിലും താഴ്ന്ന പ്രദേശത്തും താമസിയ്ക്കുന്നവർ ജാഗ്രത പാലിയ്ക്കാനും നിർദേശമുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment