ആലുവ ദേശീയപാതയിൽ നാളെ മുതൽ നിയന്ത്രണമുണ്ടേ

At Malayalam
1 Min Read

നാളെ മുതൽ ( മെയ് – 17) 20 ദിവസത്തേയ്ക്ക് ആലുവ ദേശീയ പാതയിൽ ഗതാഗത നിയന്ത്രണമുണ്ടാകും. മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം പുന:ക്രമീകരിച്ചിട്ടുണ്ട്. എറണാകുളം ഭാഗത്തു പോകേണ്ടുന്ന ചരക്കു വാഹനങ്ങൾ അങ്കമാലിയിലെ സിഗ്നൽ ജംഗ്ഷനിൽ നിന്ന് എം സി റോഡു വഴി തിരിഞ്ഞ് ആലുവ ഭാഗത്തേയ്ക്കാണ് പോകേണ്ടത്. അറ്റകുറ്റപണികൾ നടക്കുന്ന 20 ദിവസവും വാഹനങ്ങൾ ഒറ്റ വരിയായി മാത്രമേ കടത്തിവിടുകയുള്ളു. കൂടാതെ സെമിനാരിപ്പടിയിലുള്ള യു ടേൺ പൂർണമായും അടയ്ക്കും. ഇവിടെയ്ക്കുള്ള വാഹനങ്ങൾ പറവൂർക്ക വലയിലെ സിഗ്നലിൽ തിരിഞ്ഞു പോകണം.

65 കൊല്ലത്തെ പഴക്കമുള്ള പാലത്തിൽ ആദ്യമായാണ് അറ്റകുറ്റപണികൾ നടത്തുന്നതെന്ന് അധികൃതർ പറയുന്നു. തിരക്കു കൂടുന്ന രാവിലെയും വൈകീട്ടും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ഗതാഗത നിയന്ത്രണ ചുമതലകൾക്കായി വിന്യസിക്കും. പോരെങ്കിൽ സ്വകാര്യ സുരക്ഷാ ജീവനക്കാരെയും ഉപയോഗിക്കും. മഴക്കാലം തുടങ്ങുന്നതിനു മുമ്പു തന്നെ അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചു

Share This Article
Leave a comment