സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജീത്തു ജോസഫ്, ഫഹദ് ഫാസിലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നു. മോഹൻലാൽ നായകനായി അഭിനയിച്ച് കോടികൾ കൊയ്ത നേര് ആണ് ജീത്തു അവസാനം ചെയ്ത ചിത്രം. നേരിന് ജീത്തുവിനൊപ്പം തിരക്കഥയൊരുക്കിയ ശാന്തി മായാ ദേവിയാണ് ഫഹദ് ചിത്രത്തിനു വേണ്ടിയും തിരക്കഥയൊരുക്കുന്നത്.
ജീത്തുവിൻ്റെ സാമൂഹിക മാധ്യമത്തിലൂടെയാണ് പുതിയ ചിത്രത്തെപ്പറ്റിയുള്ള അറിയിപ്പ് നൽകിയിട്ടുള്ളത്. ഇ ഫോർ എൻ്റർറ്റെയിൻമെൻ്റാണ് നിർമാണം. മറ്റു വിവരങ്ങൾ ഒന്നും അറിയിച്ചിട്ടില്ല