തൃശൂർ പൂരത്തിനിടെ വിദേശവനിതയെ അപമാനിച്ച പ്രതി പിടിയിൽ

At Malayalam
1 Min Read

ഇക്കഴിഞ്ഞ തൃശൂർ പൂരത്തിനിടയിൽ വിദേശ വനിതാ വ്‌ളോഗറെ അപമാനിയ്ക്കാൻ ശ്രമിച്ച പ്രതി പൊലിസ് പിടിയിലായി. ഇന്ത്യയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വിശേഷങ്ങളും കാഴ്ചകളും ചിത്രീകരിയ്ക്കുന്ന വ്ളോഗറായ യുവതിയെ പ്രതി ബലമായി കടന്നു പിടിച്ച് ചുംബിയ്ക്കാൻ ശ്രമിയ്ക്കുകയായിരുന്നു. ഈ ദുരനുഭവം യുവതി തൻ്റെ സമൂഹ മാധ്യമത്തിലൂടെ തുറന്നു പറഞ്ഞിരുന്നു.

പാലക്കാട് ജില്ലയിലെ ആലത്തൂർ കുനിശേരിയിൽ നിന്നാണ് പ്രതി സുരേഷിനെ പൊലിസ് പിടി കൂടിയത്. സംഭവത്തിനു പിന്നാലെ യുവതി തൃശൂർ സിറ്റി പൊലിസിന് ഇ മെയിൽ വഴി പരാതി നൽകിയിരുന്നു. പ്രതിയെ അറസ്റ്റു ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു. ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തിരിയ്ക്കുന്നത്.

കേരളം ഏറെ സുരക്ഷിതവും മനോഹരവുമാണ് എന്ന തരത്തിൽ നിരവധി വീഡിയോകൾ വ്ളോഗിൻ്റെ ഭാഗമായി ഇവർ ചെയ്തിട്ടുണ്ട്. അത്തരം ഒരു യുവതിയ്ക്കാണ് ഈ ദുരനുഭവമുണ്ടായതെന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിയ്ക്കുന്നു.

Share This Article
Leave a comment