തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. പത്തനംതിട്ട ജില്ലയിലെ നാറാണം എന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന നിരവധി തീർത്ഥാടകർക്ക് പരിക്കു പറ്റിയതായാണ് വിവരം. എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. വാഹനത്തിൻ്റെ നിയന്ത്രണം തെറ്റിയതാണ് അപകടത്തിനു കാരണമായതന്ന് പൊലീസ് പറഞ്ഞു.
വളവുകളും കുത്തിറക്കവുമുള്ള റോഡിലാണ് വണ്ടി അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴയുമുണ്ടായിരുന്നു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.
