നിഷ്-ലെ  വിവിധ കോഴ്‌സുകളിലേക്ക് ജൂൺ 14വരെ അപേക്ഷിക്കാം

At Malayalam
0 Min Read

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങ് (നിഷ്) സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ്  സ്‌പെഷ്യൽ എജ്യുക്കേഷൻ (HI) (DECSE-HI), ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രെട്ടൈനിംഗ് (DISLI) ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വേജ്(DTISL)) കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ വിജയം  ആണ് കോഴ്‌സുകളുടെ അടിസ്ഥാന യോഗ്യത. ഡിപ്ലോമ ഇൻ ടീച്ചിങ് ഇന്ത്യൻ സൈൻ ലാംഗ്വേജ്(DTISL)) കോഴ്‌സിലേക്ക് കേൾവിക്കുറവുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13. വിശദവിവരങ്ങൾക്കും  അപേക്ഷാഫോമിനും http://admissions.nish.ac.in സന്ദർശിക്കുക.

Share This Article
Leave a comment