പതിവായി വാങ്ങാറുള്ള അഞ്ചു രൂപയുടെ കുർക്കുറെ പായ്ക്കറ്റു വാങ്ങാൻ ഭർത്താവ് മറന്നു , ഭാര്യ പിണങ്ങി പോയി എന്നു മാത്രമല്ല അയാൾക്കെതിരെ ശാരീരിക ഉപദ്രവത്തിനും വിവാഹമോചനം ആവശ്യപ്പെട്ടും പൊലിസിൽ പരാതിയും നൽകി. ഉത്തർ പ്രദേശിലെ ആഗ്രയിൽ ഒരു വർഷം മുമ്പു വിവാഹിതരായ ദമ്പതികളുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കും എന്നറിയാതെ കുഴങ്ങുകയാണ് പൊലിസ് .
വിവാഹനാളുകളിൽ എല്ലാ ദിവസവും വധു വരനോട് അഞ്ചു രൂപയുടെ കുർക്കുറെ കൊണ്ടുവരാൻ ആവശ്യപ്പെടുമായിരുന്നു. പതിവുതെറ്റിയ്ക്കാതെ അയാൾ വാങ്ങി നൽകുകയും ചെയ്തു. എന്നാൽ ഒരു ദിവസം കുർക്കുറെ അയാൾ വാങ്ങിയില്ല. അന്ന് ഭാര്യയുടെ യഥാർത്ഥ മുഖം അയാൾക്കു കാണേണ്ടിയും വന്നു.
വഴക്കായി, ഒച്ചപ്പാടായി . ആകെ ബഹളമയത്തിനൊടുവിൽ ഭാര്യ പെട്ടിയുമെടുത്ത് മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയും ചെയ്തു. വിവാഹമോചനം ആവശ്യപ്പെട്ട് കേസും നൽകി. കൂടാതെ ഭർതൃഗൃഹത്തിൽ തനിയ്ക്കു ശാരീരിക പീഢനവുമുണ്ടായി എന്ന് പൊലിസിൽ പരാതിയും നൽകി.
ഇരുവരേയും കൗൺസിലിംഗിന് അയയ്ക്കാനാണ് ആഗ്ര പൊലിസിൻ്റെ തീരുമാനമെന്ന് പൊലിസ് ഓഫിസർ പറയുന്നു.