വിവാഹമോചന കേസിനുള്ള നിയമസഹായത്തിനെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിന് രണ്ടു മലയാളി അഭിഭാഷകർ അറസ്റ്റിലായി. പിന്നീട് സുപ്രീം കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. അഭിഭാഷകരായ ഫിലിപ് കെ കെ, എം ജെ ജോൺസൺ എന്നിവരാണ് പ്രതികൾ. വിവാഹ മോചന കേസിൽ നിയമസഹായം തേടിയാണ് യുവതി അഭിഭാഷകരെ സമീപിച്ചത്. അഭിഭാഷകർ യുവതിക്ക് മദ്യം നൽകുകയും തുടർന്ന് ബലാത്സംഗം ചെയ്യ്തുവെന്നുമാണ് പരാതി നൽകിയിരുന്നത്.
ഈ കേസിൽ ഹൈക്കോടതി ഇരു അഭിഭാഷകർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ യുവതി പരാതിയുമായി സുപ്രിം കോടതിയെ സമീപിയ്ക്കുകയായിരുന്നു. ഹൈക്കോടതിയുടെ മുൻ കൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കുകയും അഭിഭാഷകരെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ഭാര്യയെപ്പോലെ നോക്കിക്കോളാമെന്നും മകൾക്കു വേണ്ട സൗകര്യങ്ങൾ ചെയ്യാമെന്നും കോഴിക്കോട് പുതിയ വീട് നൽകാമെന്നൊക്കെ അഭിഭാഷകർ വാഗ്ദാനം നൽകിയതായും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.
