കാസർഗോഡ് വീട്ടിലെ കിണറിനുള്ളിൽ നിന്നും മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് ഏകദേശം ഒരു വർഷത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു. അസ്ഥികൂടത്തോടൊപ്പമുള്ള ഷർട്ടിൽ നിന്നും കണ്ടനാമറ്റത്തിൽ കുര്യൻ എന്ന പേരിലുള്ള തിരിച്ചറിയൽ രേഖയും കിട്ടി. ഈ വിലാസത്തിലുള്ള വ്യക്തിയെ കഴിഞ്ഞ ഒരു വർഷമായി കാണാനില്ലെന്ന് പരാതിയും നിലവിലുണ്ട്.
ബേബി കുര്യാക്കോസ് എന്ന വ്യക്തിയുടേതാണ് കിണറും വീടും. വീട് താമസത്തിനായി വാടകയ്ക്ക് എടുത്തവർ സമീപത്തുണ്ടായിരുന്ന കിണർ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെടുത്തത്. വീട്ടുടമസ്ഥലത്തില്ലാത്തതിനാൽ വാടകക്കാർ അസ്ഥികൂടം മാറ്റി വച്ചു. ഉടമയെ വിളിച്ചു വരുത്തിയ ശേഷം അയാളാണ് പൊലിസിനെ വിവരമറിയിച്ചത്. പൊലിസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി അസ്ഥികൂടവും മറ്റു അവശിഷ്ടങ്ങളും മെഡിക്കൽ കോളജിലേക്കു മാറ്റിയിട്ടുണ്ട്.