19,088.68 കോടി രൂപയുടെ മദ്യവില്പനയാണ് കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ നടന്നത്. പോയ സാമ്പത്തിക വർഷത്തിൽ ഇത് 18,510.98 കോടിയായിരുന്നു. ഈ സാമ്പത്തിക വർഷം16,609.63 കോടി രൂപ സർക്കാരിന് നികുതിയായി കിട്ടുകയും ചെയ്തു. വിറ്റ മദ്യത്തിൻ്റെ 20% മാത്രമാണ് കേരളത്തിൽ ഉല്പാദിപ്പിച്ചത്. 80% മദ്യവും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്.
കേരളത്തിലെ 29.8 ലക്ഷത്തിലധികം പുരുഷൻമാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുള്ളത്. ദിനം പ്രതി ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകൾ മദ്യം ഉപയോഗിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. 277 റീട്ടെയിൽ കേന്ദ്രങ്ങളാണ് ബിവറേജസ് കോർപ്പറേഷനുള്ളത്. കൺസ്യൂമർ ഫെഡിനാകട്ടെ 39 ഔട്ട്ലെറ്റുകളുമുണ്ട്.
വിദേശത്തു നിന്നു കൊണ്ടു വന്ന് ഉപയോഗിയ്ക്കുന്ന മദ്യത്തിന് പ്രത്യേക കണക്കോ മറ്റു സംവിധാനങ്ങളോ ലഭ്യമല്ലാത്തതിനാൽ ആകെ മദ്യ ഉപഭോഗത്തിൻ്റെ അളവ് ഇതിലും കൂടുതൽ ആയിരിക്കും.