കെ എസ് ആർ ടി സിയിൽ 15 രൂപയ്ക്ക് കുടിവെള്ളം തരും

At Malayalam
1 Min Read

കെ എസ് ആർ ടി സി യാത്രയ്ക്കിടയിൽ ഇനി കുടി വെള്ളം വാങ്ങാൻ പുറത്തിറങ്ങേണ്ട. ബസിൽ തന്നെ, സർക്കാർ ഉടമസ്ഥതയിലുള്ള ഹിലി അക്വാ കുപ്പിവെള്ളം ലിറ്ററിന് 15 രൂപയ്ക്ക് ലഭ്യമാകും. സൂപ്പർ ഫാസ്റ്റ് സർവീസ് മുതൽ മുകളിലേയ്ക്കുള്ള സർവീസുകളിലാണ് ആദ്യം ഈ സംവിധാനം നടപ്പാക്കുന്നത്. എന്നാൽ കെ എസ് ആർ ടി സി യുടെ മറ്റു വാഹനങ്ങളിൽ യാത്രയ്ക്കായി എത്തുന്നവർക്ക് ഇതേ നിരക്കിൽ വെള്ളം ബസ്സ് സ്റ്റാൻ്റുകളിൽ നിന്നു ലഭ്യമാക്കാനുള്ള സംവിധാനവും ഏർപ്പാടാക്കും. കൂടുതൽ വെള്ളം ഈ നിരക്കിൽ വാങ്ങണമെങ്കിൽ അതിനുള്ള സംവിധാനവും ഒരുക്കും.

സാധാരണ പരിചിതമല്ലാത്ത നിരവധി പേരുകളിൽ ശുദ്ധജലമാണെന്ന് ഉറപ്പു പോലുമില്ലാത്ത വെള്ളമാണ് മിക്കവാറും കെ എസ് ആർ ടി സി സ്റ്റാൻ്റുകളിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ലഭിയ്ക്കുന്നത്. അതാകട്ടെ ലിറ്ററിന് 20 രൂപയാണ് വിലയും. സർക്കാർ ഉടമസ്ഥതയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഏറ്റവും വിലക്കുറവിൽ ഹിലി അക്വാ തന്നെ നൽകുന്നത് യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുമെന്നും സർക്കാർ സംരംഭങ്ങൾക്കും പ്രയോജനമാകുമെന്നും കെ എസ് ആർ ടി സി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

Share This Article
Leave a comment