പ്രശസ്ത സിനിമ-സീരിയൽ-നാടക എം സി കട്ടപ്പന അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. ഇടുക്കി കട്ടപ്പന മങ്ങാട്ട് സ്വാദേശിയാണ്. എം സി ചാക്കോ എന്നാതാണ് യഥാർത്ഥ പേര്.
1977ൽ തുടങ്ങിയ അഭിനയ ജീവിതത്തിൽ മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ അഭിനയിച്ചു. 2007ൽ കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടി.
കാഴ്ച, പകൽ, പളുങ്ക്, നായകൻ തുടങ്ങി സിനിമകളിലും 25 ഓളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
