കപ്പൽ , മത്സ്യ ബന്ധനത്തിനു പോയ ബോട്ടിലിടിച്ച് പൊന്നാനിയിൽ രണ്ടു പേർ മരിച്ചു. ബോട്ടിലെ സ്രാങ്കായ അഴീക്കൽ സ്വദേശി അബ്ദുൽ സലാം , ബോട്ടിലെ തന്നെ ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ ഉണ്ടായ അപകടത്തിൽ ബോട്ട് പിളർന്ന് കടലിൽ ആണ്ടുപോയി.
ബോട്ടിലുണ്ടായിരുന്ന മറ്റു നാലു പേരെ കപ്പലിലെ ജീവനക്കാർ രക്ഷിയ്ക്കുകയായിരുന്നു. ഏറെ നേരത്തെ തെരച്ചിലൊനൊടുവിലാണ് മരിച്ച രണ്ടാളുടേയും മൃതദേഹം കണ്ടെത്തിയത്. തീരത്തോട് ഏറെ അടുത്താണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്നും അതിനാലാണ് അപകടമുണ്ടായതെന്നും മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു. കോഴിക്കോട് ബേപ്പൂർ തുറമുഖത്തേയ്ക്കു സാധനങ്ങളുമായി പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്.
