ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ മൂന്നാംഘട്ടത്തിൽ (മെയ് 7 ) 65.68 ശതമാനം പോളിംഗ് നടന്നു വെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. ശ്രദ്ധേയമായ കാര്യം മൂന്നാംഘട്ടത്തിൽ സ്ത്രീകളാണ് സമ്മതിദാന അവകാശം വിനിയോഗിയ്ക്കാൻ മുന്നിൽ നിന്നത് എന്നതാണ്. 66.89 ശതമാനം സ്ത്രീകൾ പോളിംഗ് ബൂത്തിലെത്തിയപ്പോൾ 64.4 ശതമാനം പുരുഷൻമാർ മാത്രമാണ് തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തിയത്.
25.2 ശതമാനം ട്രാൻസ്ജൻഡറുകൾ വോട്ടവകാശം രേഖപ്പെടുത്തിയപ്പോൾ17.24 കോടി വോട്ടുകൾ രേഖപ്പെടുത്താതെ പോയി എന്നതും ജനാധിപത്യത്തിൻ്റെ ഒരു ഭാഗമായി കാണേണ്ടിയിരിയ്ക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 68.4 ശതമാനമായിരുന്നു പോളിംഗ്. മൂന്നാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 11 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.