ഡോക്ടറെ കല്ലുകൊണ്ട് തലയ്ക്കടിയ്ക്കാൻ ശ്രമം

At Malayalam
1 Min Read

വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിയ ആൾ ഡോക്ടറെ കല്ലുകൊണ്ടിടിയ്ക്കാനും ജീവനക്കാരെ ആക്രമിയ്ക്കാനും ശ്രമിച്ചു. കോഴിക്കോട് കോടഞ്ചേരിയിലെ ഹോളി ക്രോസ് ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിയ കോടഞ്ചേരി സ്വദേശി രഞ്ജുവിനെതിരെ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.

പരിക്കു പറ്റി ചികിത്സയ്ക്കെത്തിയ രഞ്ജു അമിതമായി മദ്യപിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിയതന്ന് ചികിത്സിച്ച ഡോ. സുസ്മിത് പറഞ്ഞു. പ്രാഥമിക ചികിത്സ നൽകി രഞ്ജുവിനെ മടക്കി അയച്ചെങ്കിലും ആവശ്യമായ ചികിത്സ തനിക്കു നൽകിയില്ല എന്നാരോപിച്ച് ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ഇയാൾ ശ്രമം നടത്തി. ആശുപത്രി ജീവനക്കാർ അനുനയിപ്പിച്ച് പുറത്താക്കിയെങ്കിലും ഇതിനിടയിൽ പുറത്തേയ്ക്കിറങ്ങിയ ഡോക്ടർക്കു നേരേ ഇയാൾ പാഞ്ഞടുത്തു. കയ്യിൽ കിട്ടിയ വലിയ കല്ലെടുത്ത് ഡോക്ടറുടെ തലയ്ക്കടിയ്ക്കാൻ ശ്രമിച്ചു. ഇയാൾ കല്ലുമായി ഡോക്ടറെ ആക്രമിയ്ക്കാൻ ശ്രമിക്കുന്നതും ഡോക്ടർ ഇയാളെ തള്ളിമാറ്റുന്നതുമായ സി സി ടി വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Share This Article
Leave a comment