താറാവുകൾ കൂട്ടത്തോടെ ചത്ത തിരുവല്ലയിലെ സർക്കാർ താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് കണ്ടെത്തുകയായിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാളെ പത്തനംതിട്ട ജില്ലാ കളക്ടർ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. കള്ളിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ നാളെ യോഗശേഷം തുടങ്ങും.
കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ ജില്ലയിലെ തഴക്കര , വെട്ടിയാർ തുടങ്ങിയ സ്ഥലങ്ങളിലെ താറാക്കൂട്ടങ്ങൾക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിരുന്നു. 70 ദിവസം പ്രായമുള്ള 3,200 താറാവുകൾ ഇവിടെ ചത്തു പോയിരുന്നു. പ്രതിരോധ നടപടികൾ ഇവിടെയും ഊർജിതമായി നടപ്പാക്കി വരുന്നു.
