ഇടിച്ചു മറിഞ്ഞ വണ്ടിയിൽ നിന്ന് 8 കോടി പിടിച്ചു

At Malayalam
1 Min Read

ഇടിച്ചു മറിഞ്ഞ വാഹനത്തിൽ നിന്ന് പൊലിസ് 8 കോടിയോളം രൂപ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിലെ അനന്തപള്ളിയിലാണ് സംഭവം. ലോറിയുമായി കൂട്ടിയിടിച്ച് അപകടo നടന്നയുടനെ വാഹനത്തിലുണ്ടായിരുന്നവർ നോട്ടുകെട്ടുകൾ ചാക്കിലേക്ക് മാറ്റുന്നതു കണ്ട നാട്ടുകാർ പൊലിസിനെ അറിയിച്ചതോടെയാണ് പിടിയിലായത്.

നിരവധി കാർട്ടനുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് അപകട ശേഷം ചാക്കിലാക്കി കടത്താൻ ശ്രമിച്ചത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലാക്കി. കൂടെയുള്ളവരെ പൊലിസ് വിശദമായി ചോദ്യം ചെയ്യുകയാണന്ന് അധികൃതർ അറിയിച്ചു. ഇൻകം ടാക്സിന് പണം കൈമാറിയതായും പൊലിസ് പറഞ്ഞു.വിജയവാഡയിൽ നിന്ന് വിശാഖപട്ടണത്തേക്കു പോയ വാഹനത്തിലാണ് പണം കടത്തിയത്.

സമാനമായ സംഭവങ്ങൾ തുടർച്ചയാണിപ്പോൾ വിശാഖപട്ടണത്തന്നാണ് നാട്ടുകാർ പറയുന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് പി വി സി പൈപ്പുമായി പോയ ലോറിയിൽ നിന്നും കോടിക്കണക്കിനു രൂപ ഇതുപോലെ പിടിച്ചെടുത്തത്. ഈ സംഭവത്തിലും പിടി കൂടിയവരെ ചോദ്യം ചെയ്തു വരികയാണ്. വൈകാതെ പണത്തിൻ്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് കരുതുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment