അന്തിക്കാട് ഉത്സവത്തിനിടെ ആനകൾ കൊമ്പുകോർത്തു

At Malayalam
1 Min Read

തൃശൂർ ജില്ലയിലെ അന്തിക്കാട് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ രണ്ട് ആനകൾ ഇടഞ്ഞത് പരിഭ്രാന്തി പരത്തി . എഴുന്നള്ളിപ്പിനിടയിൽ തിടമ്പേറ്റി നിന്ന ഉഷശ്രീ ശങ്കരൻ കുട്ടി എന്ന ആനയെ കൊടുങ്ങല്ലൂർ ദേവിദാസൻ എന്ന ആന കുത്തിയതാണ് പ്രശ്നങ്ങൾക്കു തുടക്കമായത് . അന്തിക്കാട് മുറ്റിച്ചൂർ അയ്യപ്പക്ഷേത്രത്തിലെ ഉത്സവ പറമ്പിലാണ് ആനകൾ തമ്മിൽ കൊമ്പു കോർത്തത്.

ആനകൾ ഇടഞ്ഞതിനെ തുടർന്ന് ഉത്സവ പറമ്പിലുണ്ടായിരുന്നവർ പരിഭ്രാന്തരായി നാലുപാടും ഓടി. ആനപ്പുറത്ത് ഇരുന്നവരും ചാടി രക്ഷപ്പെട്ട് ഓടുകയായിരുന്നു . ഇരു ആനകളുടേയും പാപ്പാൻമാർ ഏറെ പണിപ്പെട്ടാണ് ആനകളെ തളച്ചത് . പിന്നീട് ആനകളെ വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയും ചെയ്തു . തൃശൂരിൽ ആറാട്ടുപുഴ പൂരത്തിനിടയിലും ആനകൾ ഇടഞ്ഞത് പരിഭ്രാന്തി പടർത്തിയിരുന്നു.

Share This Article
Leave a comment