തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ എം സ്വരാജ് സുപ്രിം കോടതിയിൽ പോകുന്നു . യു ഡി എഫ് സ്ഥാനാർത്ഥി കെ ബാബുവിൻ്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്ന ഹർജി തള്ളിയതിനെ തുടർന്നാണ് കേസുമായി സ്വരാജ് സുപ്രിം കോടതിയെ സമീപിയ്ക്കുന്നത്.
മത ചിഹ്നങ്ങൾ ഉപയോഗിച്ചാണ് കെ ബാബു വീടുവീടാന്തരം വോട്ടു ചോദിച്ചതെന്നാണ് സ്വരാജ് ആരോപിയ്ക്കുന്നത് . വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയുടെ കൂടെ ശബരിമല അയ്യപ്പൻ്റെ ചിത്രവും ഉണ്ടായിരുന്നുവെന്നും തൃപ്പൂണിത്തുറയിൽ കെ ബാബു തോറ്റാൽ അത് അയ്യപ്പൻ തോറ്റതിനു തുല്യമാണന്നാണ് പ്രചരിപ്പിച്ചതെന്നും സ്വരാജിൻ്റെ ഹർജിയിൽ ആരോപിക്കുന്നു.

പ്രചാരണത്തിന് ഉപയോഗിച്ച സ്ലിപ്പടക്കമുള്ള സാധനങ്ങളും സ്വരാജ് ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു . 992 വോട്ടുകൾക്കാണ് കെ ബാബു തൃപ്പൂണിത്തുറയിൽ സ്വരാജിനെ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് മതവും മതചിഹ്നങ്ങളും ഉപയോഗിക്കുന്നത് ജനപ്രതിനിധ്യ നിയമ ലംഘനമാണന്നാണ് സ്വരാജ് വാദിയ്ക്കുന്നത്.