സ്ത്രീകളുടെ അക്കൗണ്ടിൽ ഒരു ലക്ഷം – രണ്ടു ഭാര്യമാരുണ്ടങ്കിൽ രണ്ടു ലക്ഷം : കോൺഗ്രസ് സ്ഥാനാർത്ഥി

At Malayalam
1 Min Read

മധ്യപ്രദേശിലെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം കേട്ട് അന്തം വിട്ടു നിൽക്കുകയാണ് വോട്ടർമാർ . കേന്ദ്രഭരണം കോൺഗ്രസിനു ലഭിച്ചാൽ ഓരോ സ്ത്രീയുടേയും അക്കൗണ്ടിൽ ഓരോ ലക്ഷം രൂപ വീതം നിക്ഷേപിക്കും , തീർന്നില്ല . അണികളിൽ ഒരാളോട് താങ്കൾക്ക് രണ്ടു ഭാര്യമാരുണ്ടെങ്കിൽ രണ്ടു ലക്ഷം കിട്ടുമെന്നും തട്ടിവിടുകയാണ് രത്‌ലം ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ കാന്തിലാൽ ഭൂരിയ .

മധ്യപ്രദേശിലെ കോൺഗ്രസിൻ്റെ പ്രധാന നേതാക്കളായ ദിഗ് വിജയ് സിംഗ് , ജിത്തു പടാനി എന്നിവരെ വേദിയിയിരുത്തിയാണ് കാന്തിലാൽ പ്രസംഗിച്ചത്. കോൺഗ്രസിൻ്റെ പ്രകടനപത്രികയിൽ പറഞ്ഞതാണ് ഭൂരിയ ആവർത്തിച്ചത് . അഞ്ചു തവണ ലോക്സഭാംഗമായിരുന്ന കാന്തിലാലിനെതിരെ ബി ജെ പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരിക്കുകയാണ് . തെരഞ്ഞെടുപ്പ് ചട്ടലംഘനമാണിതെന്നാണ് ബി ജെ പി ആരോപിക്കുന്നത്.

Share This Article
Leave a comment