കെ എസ് ഇ ബി കാട്ടുകള്ളൻമാരെന്ന് മുൻ ഡി ജി പി

At Malayalam
2 Min Read

കെ എസ് ഇ ബി കാട്ടുകള്ളൻമാരാണെന്ന് മുൻ ഡി ജി പി ആർ ശ്രീലേഖ . സോളാർ ഉപയോഗിച്ചിട്ടും തൻ്റെ വീട്ടിലെ കറന്റ് ബില്ലിന് ഒരു കുറവും വന്നിട്ടില്ലാത്തതിനാലാണ് ബില്ലിൻ്റെ സ്ക്രീൻ ഷോട് ഉൾപ്പെടെ ഫെയ്സ് ബുക്ക് പേജിലിട്ട് മുൻ ഡി ജി പി അതി രൂക്ഷമായി പ്രതികരിക്കുന്നത് . വീട്ടിൽ സോളാർ സംവിധാനമുണ്ടെന്നും ഓൺ ​ഗ്രിഡാക്കി ഉപയോ​ഗിച്ചതോടെ സോളാർ വെയ്ക്കും മുൻപുള്ള ബില്ലാണ് വരുന്നതെന്നും ആർ ശ്രീലേഖ പറയുന്നു . സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കരുതെന്നും ബോർഡ് കട്ടോണ്ട് പോകുമെന്നും അവർ വിമർശിക്കുന്നു.

ആർ ശ്രീലേഖയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

- Advertisement -

വീട്ടിൽ സോളാർ വെക്കുമ്പോൾ ON GRID ആക്കല്ലേ.. KSEB കട്ടോണ്ട് പോകും!

രണ്ടു വർഷം മുമ്പ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം on grid ആയി ചെയ്തു. പിന്നീട് bill മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോൾ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030.!?!?!
അതായത് solar വെക്കുന്നതിനു മുൻപത്തെക്കാൾ കൂടുതൽ! വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാൽ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച് എന്തെക്കെയോ കണക്കുകൾ. മുൻപൊരു പരാതി നൽകിയിരുന്നു. അപ്പോൾ കുറെ technical പദങ്ങൾ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും സംഭവിച്ചില്ല.

പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി
എന്റെ 5 KW സോളാർ മാസം 500 മുതൽ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ.. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ?

- Advertisement -

അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മൾ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.
അത് കൊണ്ട്, സോളാർ വെക്കുമ്പോൾ ബാറ്ററി വാങ്ങി off grid വെക്കുന്നതാണ് നല്ലത്. അതാവുമ്പോൾ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ!

ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങൾക്കെങ്കിലും ഗുണമുണ്ടാവട്ടെ!

- Advertisement -

കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല!

കഴിഞ്ഞ മാസത്തെ bill താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാൽ പറയണേ?

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment