600 അടി താഴ്ചയിലേക്കു മറിഞ്ഞ് കാർ യാത്രികരായ കൊല്ലം പാരിപ്പള്ളി സ്വദേശികളായ സ്ത്രീയും കുട്ടിയും മരിച്ചു . മറ്റു നാലു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇടുക്കി ജില്ലയിലെ മുറിഞ്ഞ പുഴയിലാണ് അപകടമുണ്ടായത്.
സമീപവാസികൾ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും വലിയ താഴ്ചയിൽ കാറു വീണതിനാൽ ശ്രമം വിഫലമാവുകയായിരുന്നു . തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് കാർ വെട്ടി പൊളിച്ച് യാത്രക്കാരെ പുറത്തെത്തിച്ചത് . വേഗത്തിൽ ആറു പേരെയും ആശുപത്രിയിൽ എത്തിക്കാനായെങ്കിലും പത്തുവയസുള്ള കുട്ടിയേയും സ്ത്രീയേയും രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.