ആക്ഷൻ ഹീറോ ബിജുവായി അന്തിക്കാട് സി ഐ

At Malayalam
1 Min Read

എബ്രിഡ് ഷൈൻ്റെ നിവിൻ പോളി സൂപ്പർഹിറ്റ് ചിത്രം ആക്ഷൻ ഹീറോ ബിജുവിനെ അനുസ്മരിപ്പിച്ച് തൃശൂർ അന്തിക്കാട് പൊലിസ് സർക്കിൾ ഇൻസ്പെക്ടർ. ആക്ഷൻ ഹിറോ ബിജുവിൻ്റെ നന്മയിലല്ല ഈ സി ഐ വിശ്വസിക്കുന്നത് എന്നു മാത്രം . ചിത്രത്തിലെ ഒരു രംഗത്ത് എസ് ഐ ബിജു കരിക്ക് തുണിയിൽ ചുറ്റി സ്റ്റേഷനിലുള്ള പ്രതികളെ ഇടിയ്ക്കുന്ന രംഗമുണ്ട് . അത് നമ്മുടെ അന്തിക്കാട് സി ഐ യ്ക്ക് ക്ഷ പിടിച്ചു എന്നാണ് പരാതി.

ക്ഷേത്രോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ ആറു പേരെ സി ഐ കസ്റ്റഡിയിൽ എടുത്തിരുന്നു . ഇവരെ കരിക്കു കൊണ്ട് സി ഐ ഇടിച്ചു എന്നാണ് പരാതി. മറ്റൊരു സംഭവത്തിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പും സി ഐ സ്റ്റേഷനിൽ കരിക്കു പ്രയോഗം നടത്തിയതായി പരാതിയുണ്ട് . സി പി എം ൻ്റെയും കോൺഗ്രസിൻ്റെയും പ്രാദേശിക നേതാക്കൾക്ക് ഉൾപ്പെടെ കരിക്ക് പ്രയോഗം ഏൽക്കേണ്ടി വന്നതായാണ് വിവരം . മേലുദ്യോഗസ്ഥർക്ക് ലഭിച്ച പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Share This Article
Leave a comment