തൃശൂരിലും വെസ്റ്റ് നൈൽ ഫിവർ

At Malayalam
1 Min Read

വെസ്റ്റ് നൈൽ ഫിവർ ബാധിച്ച് തൃശൂർ ജില്ലയിലും ഒരു മരണം റിപ്പോർട്ടു ചെയ്തു . പനി ബാധിച്ചതിനെ തുടർന്ന് 10 ദിവസം മുമ്പേ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാടനപ്പിള്ളി സ്വദേശി 80 കാരൻ ആണ് മരിച്ചത് . വെസ്റ്റ് നൈൽ ഫീവറാണ് മരണകാരണമെന്ന് ആലപ്പുഴയിലെ എൻ ഐ വി യിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞു . തൃശൂർ ജില്ലയിൽ തന്നെ മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ടന്നും അസുഖം ഭേദമായിവരികയാണെന്നും അധികൃതർ അറിയിച്ചു. ഇടവിലങ്ങ് എന്ന പ്രദേശത്തും രോഗബാധ ഉള്ളതായി സംശയമുണ്ടെന്നും പരിശോധനയ്ക്കായി സാമ്പിൾ അയച്ചിട്ടുള്ളതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതിനോടകം പത്തിലധികം പേർക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചിട്ടുണ്ട് . കോഴിക്കോട് , മലപ്പുറം ജില്ലകളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. വെസ്റ്റ് നൈൽ പനി തടയാൻ കൊതുകു നശീകരണം തന്നെയാണ് പ്രധാന മാർഗം . ക്യൂലെക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്.

സംസ്ഥാനത്ത് ആദ്യമായല്ല വൈസ്റ്റ് നൈൽ ഫിവർ ഉണ്ടാകുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലന്നും ആരോഗ്യ വകുപ്പ് അറിയിച്ചു . ജാഗ്രത പാലിച്ചാൽ മതിയാകും . കൊതുകിൻ്റെ ഉറവിട നശീകരണം നടത്തിയാൽ ഈ രോഗമുൾപ്പടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും മൺസൂൺ കൂടി എത്തുന്നതോടെ കൊതുകു നശീകരണത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു.

- Advertisement -
Share This Article
Leave a comment