എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.69 % വിജയം

At Malayalam
1 Min Read

ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. 99. 69 ശതമാനമാണ് വിജയം. മുൻ വർഷം 99.7 ആയിരുന്നു വിജയ ശതമാനമാനം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്.

4, 25, 563 പേർ ഉന്നത വിദ്യാഭ്യസത്തിന് യോഗ്യത നേടി . 71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%.

277 വിദ്യാർത്ഥികൾ ലക്ഷദ്വീപിൽ ഉപരിപഠനത്തിന് അർഹത നേടി . 892 സർക്കാർ സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഉപരി പഠനത്തിന് അർഹത നേടി. എയ്ഡഡ് സ്കൂളുകളിൽ 1139 എണ്ണത്തിൽ മുഴുവൻ വിദ്യാർത്ഥികളും യോഗ്യത നേടി . ഗൾഫിൽ യോഗ്യത നേടിയത് 96 81% പേർ . ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിൽ . മാർക്ക് ലിസ്റ്റുകൾ മൂന്നു മാസത്തിനുള്ളിൽ നൽകും.

ഫലം അറിയാൻ – https://pareekshabhavan.kerala.gov.in, www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in

- Advertisement -
Share This Article
Leave a comment