വംശീയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് സാം പിത്രോദ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഹെ പിത്രോദയുടെ രാജി സ്വീകരിച്ചു. ദക്ഷിണ ഇന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്ന സാം പിത്രോദയുടെ പരാമർശമാണ് വിവാദമായത്. ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിത്രോദയുടെ ഇതരത്തിൽ പരാമര്‍ശം നടത്തിയത്.
രാജ്യത്തിന്റെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളളക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നു. അതൊന്നും പ്രശ്നമല്ല. നമ്മളെല്ലാം സഹോദരീസഹോദരന്മാരാണെന്നുമായിരുന്നു സാം പിത്രോദയുടെ പരാമര്‍ശം.