പത്താം ക്ലാസ് കഴിഞ്ഞു , പ്ലസ്‌ വൺ ശ്രദ്ധയോടെ

At Malayalam
2 Min Read

10ാം ക്ലാസ് പരീക്ഷാഫലം വന്നതോടെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഇനി പതിനൊന്നാം ക്ലാസിലെ പ്രവേശനത്തെപ്പറ്റിയാകും ചിന്തിക്കുക . പതിവു പോലെ സയൻസ് വിഷയങ്ങൾക്കു തന്നെയാകും എല്ലാവരും ഇപ്പോഴും മുൻഗണന നൽകുക . വിഷയം ഏതായാലും പ്ലസ് വൺ ക്ലാസിലേക്കുള്ള പ്രവേശന നടപടികൾ എങ്ങനെ ? എപ്പോൾ ? എന്നൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്.

തീയതികൾ ഇങ്ങനെ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഈ മാസം 16 മുതൽ (മെയ് 16 ) ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാവുന്ന അവസാന തീയതി മെയ് 25 .പ്ലസ് വൺ ക്ലാസുകൾ ജൂൺ 24 ന് ആരംഭിക്കും.

സിംഗിൾ വിൻഡോ ഷെഡ്യൂൾ

- Advertisement -
  • ട്രയൽ അലോട്മെൻ്റ് – മെയ് 29 ന്
  • ആദ്യ അലോട്മെൻ്റ് – ജൂൺ 5ന്
  • രണ്ടാം അലോട്മെൻ്റ് – ജൂൺ 12ന്
  • മൂന്നാം അലോട്മെൻ്റ് – ജൂൺ 19 ന്

കാതലായ ചില മാറ്റങ്ങൾ

റാങ്ക് ലിസ്റ്റിൽ ആദ്യ പരിഗണന അക്കാദമിക മികവിനായിരിക്കും . വെയിറ്റഡ് ഗ്രേഡ് പോയിൻ്റ് ആവറേജ് ഒരേ പോലെ വരുന്ന സാഹചര്യത്തിൽ ഗ്രേഡ് മാർക്കല്ലാതെ അക്കാദമിക മികവ് മുഖ്യ പരിഗണയാകും എന്ന് സാരം.

സംസ്ഥാനത്ത് എസ് റ്റി വകുപ്പിനു കീഴിൽ 14 എം ആർ എസ് (ഹയർ സെക്കൻ്ററി) കളുണ്ട് . ഏകജാലക സംവിധാനത്തിലൂടെയാകും ഈ വർഷം മുതൽ ഇവിടെ പ്രവേശനം നടത്തുക.

ഏഴു ജില്ലകളിലെ (കാസർഗോഡ് , കണ്ണൂർ , വയനാട് , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തിരുവനന്തപുരം) സർക്കാർ സ്കൂളുകളിലെല്ലാം മുപ്പത് ശതമാനം കൂടി സീറ്റ് വർധിപ്പിക്കും . ഈ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ ഇരുപത് ശതമാനം സീറ്റ് വർധിപ്പിക്കും . എയ്ഡഡ് സ്കൂളുകളിൽ വീണ്ടും ആവശ്യമുണ് എന്ന് കണ്ടാൽ മാർജിനൽ സീറ്റ് വർധനവായി പത്തു ശതമാനം കൂടി നൽകും.

കൊല്ലം , എറണാകുളം , തൃശൂർ ജില്ലകളിലെ മുഴുവൻ സർക്കാർ – എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളുകളിലും ഇരുപത് ശതമാനം മാർജിനൽ സീറ്റും വർധിപ്പിച്ചിട്ടുണ്ട്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment