കെ സുധാകരൻ തിരിച്ചെത്തി , ഹസന് അതൃപ്തി

At Malayalam
1 Min Read

സ്ഥാനാർത്ഥിയായതിനാൽ ഒഴിഞ്ഞ കെ പി സി സി പ്രസിഡൻ്റ് സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ സുധാകരൻ. പ്രവർത്തകർ സുധാകരന് സ്വീകരണമൊരുക്കിയിരുന്നെങ്കിലും ഇത്രയും നാൾ ആക്ടിംഗ് പ്രസിഡൻ്റ് സ്ഥാനത്തിരുന്ന എം എം ഹസൻ സ്ഥാനാരോഹണ ചടങ്ങിൽ നിന്നു വിട്ടു നിന്നു . കഴിഞ്ഞ ദിവസമാണ് സുധാകരനോട് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാൻ ഹൈക്കമാൻ്റ് നിർദേശിച്ചത്.

തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും എം എം ഹസൻ സ്ഥാനമൊഴിയാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു . ഇതിനിടെ സുധാകരനെ പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കാൻ ചില ചരടുവലികൾ നടന്നതായും സുധാകരൻ്റെ അണികൾ പറയുകയും ചെയ്തു . പദവി മടക്കി കിട്ടാത്തതിലുള്ള പ്രതിഷേധം സുധാകരൻ ഹൈക്കമാൻ്റിനെ അറിയിച്ചതായാണ് വിവരം . യു ഡി എഫ് കൺവീനർ പുറത്തായതിനാൽ അദ്ദേഹം പങ്കെടുക്കുന്നില്ല എന്ന് സുധാകരൻ സ്ഥാനമേറ്റെടുത്ത ശേഷം പറയുകയും ചെയ്തു.

ഇവിടെ ഹസൻ്റെ സാന്നിധ്യം ആവശ്യമില്ലന്ന് അദ്ദേഹത്തിനു തന്നെ തോന്നിയിട്ടുണ്ടാകാം . ഇതൊരു പൊളിറ്റിക്കൽ പ്രോസസ് മാത്രമാണ് . ഹൈക്കമാൻ്റ് നിശ്ചയ പ്രകാരമാണ് ഞാനിവിടെ ഇരിക്കുന്നത് , ഹസൻ വന്നതും അങ്ങനെ തന്നെ . അവനവന് തീരുമാനിക്കാം ചാർജ് എപ്പൊ എടുക്കണം എപ്പോ ഒഴിയണം എന്നൊക്കെ . ഹസൻ്റെ സാന്നിധ്യം ഇവിടെ ആവശ്യമായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. നേരത്തേ തന്നെ ഹസൻ ഒഴിയേണ്ടതായിരുന്നില്ലേ എന്ന് നിങ്ങൾ എന്നോട് ചോദിക്കേണ്ടന്നും മാധ്യമ പ്രവർത്തകരോട് സുധാകരൻ പറഞ്ഞു . ഇത്തരം കാര്യങ്ങളൊക്കെ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യുക തന്നെ ചെയ്യും -സുധാകരൻ പറഞ്ഞു.

- Advertisement -
Share This Article
Leave a comment